ദുരന്തങ്ങൾക്കിടയിലും ദുര മൂത്തുനടക്കുന്നവരുടെ പിടിച്ചുപറികൾ !

0

മുംബൈ : ഒരു കാലത്ത് പിടിച്ചുപറിയുടേയും പോക്കറ്റടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്നു കുർള .പോക്കറ്റടിക്കാർക്ക് പ്രത്യേക’ റ്റ്യുഷൻ സെന്റർ ‘ വരെ തുറന്ന ‘ആശാന്മാർ’ ഇവിടെയുണ്ടായിരുന്നു.ലഹരി വിൽപ്പനയുടേയും നഗരത്തിലെ പ്രധാന ‘അഡ്ഡ ‘യാണ് ഈ പ്രദേശം. ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും ഇവിടെ സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ്, കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയ ഒരു ദൃശ്യം !

ഡിസംബർ 9 ന് മുംബൈയിലെ കുർള ഏരിയയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് മോഷ്ടാക്കൾ വളകൾ മോഷ്ടിക്കുന്ന ആ ദൃശ്യങ്ങൾ മനസാക്ഷി നഷ്ട്ടപെടാത്തവരിൽ നടുക്കമുണ്ടാക്കും !
ബസ്സു കയറി മരിച്ചനിലയിൽ കിടക്കുന്ന കന്നീസ് അൻസാരി (55)യുടെ സ്വർണ്ണ വളകളാണ് അപകടം നടന്ന് നിമിഷങ്ങൾക്കകം രണ്ട് പേർ, (അവരിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട് ), ഊരിമാറ്റിയത് . അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി സ്ഥലത്ത് തടിച്ചുകൂടിയ ചിലരാണ് ഈ ദൃശ്യങ്ങൾ ഫോണിൽ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.

ഈ നഗരം ‘ശവഭോഗി’കളുടേതുകൂടിയാണ് എന്നോർമ്മിപ്പിക്കുന്ന കാഴ്ച !

ഡിസംബർ 9 ന് രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു .സബർബൻ കുർളയിലെ (പടിഞ്ഞാറ്) തിരക്കേറിയ തെരുവിലാണ് തിങ്കളാഴ്ച രാത്രി ഇലക്ട്രിക് ബസ്സ് (ഇവി)നിയന്ത്രണം വിട്ട് ഓടുകയും വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ച്‌ തെറിപ്പിക്കുകയും ചെയ്തത് .ഇലക്ട്രിക് ബസ്സ് ഓടിച്ചു പരിചയമില്ലാത്തയാളെ ഡ്രൈവറാക്കിയതാണ് അതിദാരുണമായ അപകടത്തിൻ്റെ യഥാർത്ഥകാരണം . മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ്
ഡ്രൈവറെ നിയമിച്ച BEST അധികാരികൾക്കെതിരെയും കേസെടുക്കണം .(മിക്കവാറും പിൻവാതിൽ നിയമനത്തിലൂടെ വന്ന ഡ്രൈവറായിരിക്കാനാണ് സാധ്യത.)

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *