നടൻ രാജേഷ് മാധവൻ വിവാഹിതനായി

0

 

കാസർഗോട് :സംവിധായകനും നടനുമായ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അടുത്തിടെ അഭിനയിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊടുക്ക്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.

രാജേഷ് മാധവൻ പ്രൊഡക്ഷൻ കൺട്രോളറായിട്ടാണ് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. തുടർന്ന് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാകുകയും ചെയ്തു. ഒപ്പം നിരവധി ചിത്രങ്ങളിൽ കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നീലവെളിച്ചം,​ കനകം കാമിനി കലഹം,​ മിന്നൽമുരളി എന്നീ സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ റിലീസ് ചെയ്ത ‘ഹെർ’ എന്ന ചിത്രത്തിലാണ് രാജേഷ് മാധവൻ അവസാനമായി അഭിനയിച്ചത്. ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് താരം.

നിരവധി ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ എന്നീ ചിത്രങ്ങളാണ് ചിലത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *