ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ വാഹനാപകടങ്ങൾ കുറയും -നിതിൻഗഡ്കരി

0

 

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ പ്രധാന കാരണം റോഡിൽ അച്ചടക്കം പാലിക്കാത്തതാണെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് മുംബൈയിൽ വച്ച് തന്‍റെ കാറിന് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും ഗഡ്‌കരി പറഞ്ഞു.
ലോക്‌സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു ഗഡ്‌കരിയുടെ പ്രതികരണം. ലോകം മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നം, റോഡില്‍ അച്ചടക്കം പാലിക്കാത്തതാണെന്നും ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കൾക്കിടയില്‍ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും കുട്ടികൾപോലും ബോധവാന്മാരാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടങ്ങൾ തടയുന്നതിന് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് സഭാംഗങ്ങളുടെ കടമയാണെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ഓർമ്മപ്പെടുത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *