ശബരിമലയിൽ സംഗീതാർച്ചനയുമായി ഡ്രമ്മർ ശിവമണിയും സംഘവും
പത്തനംതിട്ട: ശബരിമലയിൽ സംഗീതാർച്ചനയുമായി ഡ്രമ്മർ ശിവമണി. ശിവമണിക്കൊപ്പം ഗായകൻ ദേവദാസും കീബോഡിസ്‌റ്റ് പ്രകാശ് ഉള്ള്യേരിയും ചേർന്നപ്പോൾ സന്നിധാനം സംഗീതസാന്ദ്രമായി. ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയതിന് ശേഷമാണ് ശിവമണിയും സംഘവും ഇന്ന് രാവിലെ എട്ട് മണിക്ക് സന്നിധാനത്തെ ശ്രീ ധർമ്മശാസ്‌താ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചന നടത്തിയത്.