താനെയിലെ കോൺഗ്രസ്സ് നേതാവ് മനോജ് ശിന്ദേയും അനുയായികളും ശിവസേനയിൽ ചേർന്നു
താനെ: കോൺഗ്രസ്സ് നേതാവും താനെ നഗരസഭയിലെ മുൻ കോർപ്പറേറ്ററുമായ മനോജ് ശിന്ദേ ഒരു കൂട്ടം
അനുയായികളോടൊപ്പം ശിവസേന(ശിന്ദേ) യിൽ ചേർന്നു . നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം മറികടന്ന് കോൺഗ്രസ്സ് വിമത സ്ഥനാർത്ഥിയായി താനെ കോപ്രിയിൽ ഏക്നാഥ് ശിന്ദേയ്ക്കെതിരെ അദ്ദേഹം
മത്സരിച്ചിരുന്നു . ഇതിൻ്റെ പേരിൽ പാർട്ടി നേതൃത്തം മനോജ് ശിന്ദേയ്ക്കെതിരെ നടപടി എടുത്തിരുന്നു .ആറുവര്ഷത്തേയ്ക്ക് കോൺഗ്രസ്സിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട അദ്ദേഹം, തൻ്റെ ഭാഗം കേൾക്കാതെ പാർട്ടിയെടുത്ത നടപടിക്കെതിരെ രാഹുൽ ഗാന്ധിയേയും കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗയേയും കണ്ടു പരാതി നൽകിയിരുന്നു. അത് പ്രകാരം ആറുവർഷം എന്നത് ആറുമാസമായി സസ്പെൻഷൻ കുറച്ചിരുന്നു .നാൽപ്പതു വർഷമായി കോൺഗ്രസ്സിനുവേണ്ടി പ്രവർത്തിക്കുന്ന തന്നോട് കോൺഗ്രസ്സ് നീതികാണിച്ചില്ല എന്ന് മനോജ് ശിന്ദേ ‘സഹ്യ ടിവി’യോട് പറഞ്ഞു. താനെയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് മനോജ് ശിന്ദേ.