‘ ഇറ്റ്‌ഫോക് ‘2025 – അന്താരാഷ്ട്ര നാടകമത്സരം മാർച്ചിൽ
തൃശൂർ : സാമ്പത്തിക പ്രതിസന്ധിമൂലം മാറ്റി വെച്ച , ‘ഇറ്റ്‌ഫോക് -അന്താരാഷ്ട്ര നാടകമത്സരം’ അടുത്തവർഷം മാർച്ചുമാസത്തിൽ നടത്താൻ തീരുമാനമായി.ഇന്നുച്ചയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ കേരള സംഗീത നാടക അക്കാദമി നിർവാഹകസമിതിയുമായി നടത്തിയ ചർച്ചയിൽ, ലഭ്യമായ സാമ്പത്തിക സ്രോതസ്സിനകത്ത് നിന്നുകൊണ്ട് ‘itfok ‘ 2025 -മാർച്ചിൽ നടത്താൻ തീരുമാനമായെന്ന് അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പത്രക്കുറിപ്പ് വഴി അറിയിച്ചു.