കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം, ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്
ചെന്നൈ: കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അടിയന്തര ലാൻഡിങ് നടത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയത്. 100-ലധികം യാത്രക്കാരും ജീവനക്കാരുമായി കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത് .
എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് . ‘117 യാത്രക്കാരുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. യാത്രയ്‌ക്കിടെ പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തി, തുടർന്ന് വിമാനം ചെന്നൈയിലേക്ക് തിരിച്ച് അടിയന്തര ലാൻഡിങ് നടത്തി’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു കൊണ്ടാണ് വിമാനം ലാൻഡിങ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.