ദില്ലിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി.
ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്കൂളുകൾക്കു ബോംബ് ഭീഷണി. ഭീഷണിയെതുടർന്ന് വിദ്യാർത്ഥികളെ വീടുകളിലേക്ക് മടക്കി അയച്ചു.ഭീഷണികളുടെ പരമ്പര ആദ്യം ആരംഭിച്ചത് ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിലും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിലുമാണ്. രാവിലെ 7:06 ന് ഡിപിഎസിന് ഭീഷണി ലഭിച്ചതായും 6:15 ന് ഇ-മെയിൽ ലഭിച്ചതായും പോലീസ് പറഞ്ഞു.
“ഞാൻ (സ്കൂൾ) കെട്ടിടങ്ങൾക്കുള്ളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചു. ബോംബുകൾ ചെറുതാണ് അത് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ വരുത്തില്ല, പക്ഷേ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ നിരവധി ആളുകൾക്ക് പരിക്കേൽക്കും. ബോംബ് നിർവീര്യമാക്കണമെങ്കിൽ 30000 ഡോളർ നൽകുക ,അല്ലെങ്കിൽ ബോംബുകൾ പൊട്ടിക്കും,” ഭീഷണി ഇമെയിൽ ഇങ്ങനെയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ സ്കൂൾ അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു.