കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണനക്കെതിരെ മുംബൈയിൽ പൊതുസമ്മേളനം
മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും
കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആൾ ഇന്ത്യ കിസാൻ സഭയുടേയും സിഐടിയുവിൻ്റെ യും ആഭിമുഖ്യത്തിൽ മുംബൈയിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു .ഡിസംബർ 12ന് വ്യാഴാഴ്‌ച വൈകുന്നേരം 6.30 ന് ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ .തോമസ് ഐസക് ,ഡോ.ആനന്ദ് തെൽത്തുമ്പടെ , ആനന്ദ് പട് വർദ്ധൻ, ഡോ.അശോക് ധവാളെ ,ഡോ.ഡിഎൽ കരാദ് എന്നിവർ സംസാരിക്കും.