അന്റോപ്ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ, ശനിയാഴ്ച്ച
മുംബൈ : അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അമ്പത്തിമൂന്നാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 14 ന് കാഞ്ഞാണി പഴങ്ങാപ്പാറ മന കൃഷ്ണൻ നമ്പുതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂർവാധികം ഭംഗിയോടെ നടക്കും..രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമം. തുടർന്ന് ആവാഹനം, ഒൻപത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ നാരായണീയ പാരായണം,ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം (ശാസ്താപ്രീതി),വൈകിട്ട് ആറ് മണിമുതൽ ഭജന തുടർന്ന് ദീപാരാധനയും ഹരിവരാസനം ആലപിച്ച് ചടങ്ങുകൾക്ക് സമാപനം കുറയ്ക്കുമെന്ന് പ്രസിഡന്റ് ആർ.വി.വേണുഗോപാൽ (9821042212 )അറിയിച്ചു.