നെറ്റ് റീചാർജ് ചെയ്ത് നൽകിയില്ല; മകൻ അമ്മയെ കത്തികൊണ്ട് കുത്തി
കോഴിക്കോട്: നെറ്റ് റീചാർജ് ചെയ്‌ത് കൊടുക്കാത്തതിനെ തുടർന്ന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു .തിക്കോടിയിലെ കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം.
നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരികയോ അല്ലെങ്കിൽ ഗെയിം കളിക്കുന്നതിന് അമ്മയുടെ ഫോൺനൽകുകയോ ചെയ്യണമെന്ന മകൻ്റെ ആവശ്യം അമ്മ തള്ളിയതാണ് കൊലപാതക ശ്രമത്തിനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.