നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു: നില ഗുരുതരം
കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂർ ആശുപത്രിയിലെ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.