ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
കോട്ടയം: എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഏറ്റുമാനൂര്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ മാത്യു എബ്രഹാ(35)മിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 1.71 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഒ അന്‍സല്‍ എ.എസ്, എസ്. ഐ മാരായ അഖില്‍ദേവ്, മനോജ്, എ.എസ്.ഐ സജി, സി.പി.ഒമാരായ ജ്യോതി കൃഷ്ണന്‍, വിനീഷ് കെ.യു, ജോസ്, ബാലഗോപാല്‍, ഡെന്നി, അജിത്ത്. എം.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് മാത്യു എബ്രഹാമിനെ പിടികൂടിയത്.