പടമലയിലിറങ്ങിയ കാട്ടാന ചാലിഗദ്ധ ഭാഗത്ത്, മയക്കുവെടി വെക്കാൻ തയ്യാറെടുപ്പ് തുടങ്ങി
വയനാട്: പടമലയിൽ ഇറങ്ങിയ മഖ്‌നയെ പിടികൂടുന്ന ദൗത്യം ഉടനെ തുടങ്ങും. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.
രണ്ടു കുംകിആനകളെ ഇതിനോടകം എത്തിയിട്ടുണ്ട്. കുംകിആനകളെ കൂടി വൈകാതെ എത്തിക്കും.ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാക്കിയാവും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. വെറ്ററിനറി സംഘത്തെ ഡോ അജേഷ് മോഹൻദാസാണ് നയിക്കുന്നത്. തണ്ണീർ കൊമ്പൻ ദൗത്യം ദുരന്തത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ ഏറെ കരുതലോടെയാണ് പടമലയിലെ ആനയെ പിടികൂടാൻ വനവകുപ്പ് തയ്യാറെടുപ്പുകൾ നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം അതിരു വിടാതിരിക്കാൻ ഉള്ള ജാഗ്രതയിലാണ് പൊലീസ്.വടക്കൻ കേരളത്തിന്റെ ചുമതലയുള്ള സിസിഎഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.