ആൽവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു

0

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആൽവിൻ ഇന്നലെ രാത്രിയാണ് മരിച്ചത്. ആൽവിൻ ജോർജിൻ്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് പൂർത്തിയാക്കി പുലർച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം പത്തുമണിയോടെ ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളേജ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. തിങ്കളാഴ്ച ശവസംസ്കാരം നടത്താനാണ് നിലവിലെ തീരുമാനം. എറണാകുളത്തെ ആശുപത്രിയിലാണെങ്കിലും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ചികിത്സ. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച ആൽവിന് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല. കളർകോട് അപകടത്തിൽ ഇതോടെ മരണം ആറായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *