MHADA ലോട്ടറി: വിജയികൾ വീടുകൾക്കായി കാത്തിരിക്കുന്നു

മുംബൈ :MHADA യുടെ (മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെൻ്റ് അതോറിറ്റി) മുംബൈ ബോർഡ് അതിൻ്റെ ഹൗസിംഗ് ലോട്ടറിയുടെ വിജയികളെ പ്രഖ്യാപിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും അവരിൽ പലർക്കും ഫ്ളാറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ലോട്ടറി വഴി അനുവദിച്ച 2,030 വീടുകളിൽ 1,327 എണ്ണം ഇപ്പോഴും നിർമ്മാണത്തിലാണ്. .
ഈ വീടുകളുടെ ഇൻ്റീരിയർ ജോലികൾ പൂർത്തിയാകാൻ നാല്-ആറ് മാസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഒക്ടോബറിൽ, മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 2,030 വീടുകൾക്കായി MHADA ലോട്ടറി പ്രഖ്യാപിച്ചിരുന്നു. ആകെ 1,34,350 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു, അതിൽ 1,13,811 അപേക്ഷകർ നിക്ഷേപം അടച്ച് പങ്കെടുത്തു. ഒക്ടോബർ എട്ടിനായിരുന്നു വിജയികളുടെ പ്രഖ്യാപനം.ലോട്ടറിയിൽ ഉൾപ്പെടുന്ന വീടുകൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, നിർമ്മാണത്തിലിരിക്കുന്ന 1,327 വീടുകൾക്ക് ഇപ്പോഴും ഒസിയില്ല .ഈ കാലതാമസങ്ങളെക്കുറിച്ച് വിജയികൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് നിർമ്മാണത്തിലിരിക്കുന്ന വീടുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ച്.
MHADA-യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലോട്ടറിയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് വീടുകൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. 65 ശതമാനത്തോളം വീടുകളും അപൂർണ്ണമായതിനാൽ ഈ നിയമം പാലിച്ചിട്ടുണ്ടോ എന്ന് പല അപേക്ഷകരും സംശയിക്കുന്നു.
ലോട്ടറി പ്രക്രിയ വിജയകരമായി അവസാനിച്ചെങ്കിലും, പല വിജയികളും തങ്ങൾക്ക് എപ്പോൾ കൈവശാവകാശം ലഭിക്കുമെന്ന് ചോദ്യം ഉയർത്തുകയാണ് .ആറ് മാസത്തിനുള്ളിൽ ഇൻ്റീരിയർ ജോലികൾ പൂർത്തിയാക്കുമെന്നാണ് MHADAയുടെ ഉറപ്പ് .