വിവേകപൂർണ്ണമായ ധനനിർവഹണം കേരളത്തിനില്ലെന്നു കേന്ദ്രം കോടതിയില്‍

0

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയിൽ ഇടക്കാല ആശ്വാസം തേടി കേരളം സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ മറുപടി സമർപ്പിച്ച് കേന്ദ്രധകാര്യമന്ത്രാലയം.കേരളത്തിന് വിവേകപൂർണ്ണമായ ധനനിർവഹണമില്ലെന്ന് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ മറുപടിയിൽ

കേരള സർക്കാരിന്റെ ധന വിനിയോഗത്തെ കുറ്റപ്പെടുത്തിയാണ് കേന്ദ്ര ധനമന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ മറുപടി.അടിയന്തരകടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല എന്ന് ധനമന്ത്രാലയം കോടതിയെ അറിയിച്ചു.സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളമെന്നും കുറ്റപ്പെടുത്തി.നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നുവെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുവെന്നും കേന്ദ്രം സുപ്രീംകോടതി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേരളം നൽകിയ ഹർജിയിൽ നേരത്തെ കേന്ദ്രം നൽകിയ വിശദമായ റിപ്പോർട്ടിനെ സംസ്ഥാനം എതിർത്തിരുന്നു.പ്രതിസന്ധിക്ക് കാരണം ധനവിനിയോഗത്തിലെ പിടിപ്പ്കേടെന്ന കേന്ദ്രവാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.ഹർജി ഈ മാസം 13ന് പരിഗണിക്കുമ്പോൾ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ആയിരിക്കും സുപ്രീംകോടതി ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *