വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ നവകേരള സദസിൽ പരാതി നൽകി; 12 ലക്ഷം അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി
ശാസ്താംകോട്ട:മൈനാഗപ്പള്ളി പഞ്ചായത്തിലെ 18-ാം വാർഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ ചക്കുവള്ളിയിൽ നടന്ന കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസിൽ പരാതി നൽകിയ ആളോട് 12,18,099 ലക്ഷം രൂപ അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി.മൈനാഗപ്പള്ളി കടപ്പാ ചക്കാലകിഴക്കതിൽ അലാവുദ്ദീനാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്.മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ട് ട്രാൻസ്ഫോർമറിൽ നിന്നും തടത്തിൽമുത്ത് ട്രാൻസ്ഫോർമറിലേക്ക് 11 കെ.വി ലൈൻ ഷോർട്ട് കട്ടായി വീടുകളുടെ മുകളിലൂടെ പോകുന്നതിനാൽ തീപിടുത്തവും പൊട്ടിത്തെറിയും പതിവാണെന്നും ലൈൻ മാറ്റി സ്ഥാപിക്കാൻ പല തവണ കെഎസ്ഇബിക്കും എംഎൽഎ യ്ക്കും നൽകിയിട്ടും നടപടിയില്ലെന്ന് അലാവുദ്ദീൻ നവകേരള സദസിൽ നൽകിയ പരാതിയിൽ പറയുന്നു