UAE യില്‍ വസ്തു വില 2025ല്‍ 8% വര്‍ധിക്കും : അഞ്ചിലൊന്ന് വീടുകള്‍ക്ക് കോടികള്‍ മൂല്യമുള്ളതാകും

0

 

ദുബായ് : 2025ല്‍ യു.എ.യിലെ ആയിരക്കണക്കിന് വീട്ടുടമകള്‍ കോടിപതികളാകും. താമസത്തിനും സ്ഥലത്തിനുമുള്ള ആവശ്യം കൂടി വരുന്നതുകൊണ്ട് വില 8 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ആഗോള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയാനടത്തിയ വിലയിരുത്തലില്‍ ദുബായിലെ അഞ്ചിലൊന്ന് വീടുകള്‍ ഇനി കോടി മൂല്യമുള്ളതാകുമെന്നാണ് പറയുന്നത്. നേരത്തെ കുറച്ച് വിലക്ക് വസ്തുക്കള്‍ വാങ്ങിയവരെ ആക്സിഡന്റല്‍ മില്ല്യണെയേഴ്സ് എന്നാണ് നൈറ്റ് ഫ്രാങ്ക് വിശേഷിപ്പിക്കുന്നത്. 2002 മുതല്‍5,30,000 വീടുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 95,000 എണ്ണവും ഒരു മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്നതാവും.ഒരു മില്യണ്‍ ഡോളറിന് മുകളില്‍ വിലയുള്ള വീടുകളുടെ വില്‍പ്പനയില്‍ 2020ല്‍ 6.3 ശതമാനമായിരുന്നത് ഇന്ന് 18.1 ശതമാനത്തിലേക്ക് ഉയര്‍ന്നു.2002 മുതല്‍ ദുബായില്‍ വിറ്റഴിഞ്ഞ വീടുകളുടെ നിലവിലെ മൂല്യം 1.47 ട്രില്ല്യണ്‍ ദിര്‍ഹമാണെന്നാണ് നൈറ്റ് ഫ്രാങ്കിന്റെ കണ്ടെത്തല്‍.കഴിഞ്ഞ കുറച്ച് വര്‍ഷമായി പ്രോപ്പര്‍ട്ടി വിലയും ദുബായില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുതിയ താമസക്കാരുടെയും നിക്ഷേപകരുടെയും ആവശ്യകത കൂടിയതാണ് കാരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *