സാക്ഷ്യം വഹിക്കാൻ 2000 ലഡ്‌കി- ബഹൻ / സ്ഥാനാരോഹണത്തിനായി ആസാദ് മൈതാനമൊരുങ്ങുന്നു

0

മുംബൈ: “മുഖ്യമന്ത്രി ഒരു സാങ്കേതിക പദവിയാണ്… ഞങ്ങൾക്ക് ഒരു സാങ്കേതിക ക്രമീകരണമാണ്… ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, അത് തുടരും. മഹാരാഷ്ട്രയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.” വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കോർ കമ്മിറ്റി അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 132 എംഎൽഎമാർ, സംസ്ഥാന ബിജെപി നിയമസഭാ കക്ഷിക്ക് മുമ്പാകെ നാമനിർദ്ദേശം സമർപ്പിക്കും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെയും കേന്ദ്ര നിരീക്ഷകരായി ബിജെപി നിയോഗിച്ചിട്ടുള്ളത്‌
ഡിസംബർ അഞ്ചിന് വൈകിട്ട് മുംബൈയിലെ ആസാദ് മൈതാനത്താണ് മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങിൽ കുറഞ്ഞത് 2,000 സ്ത്രീകളെങ്കിലും പങ്കെടുക്കും. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *