ഹെലി ടൂറിസ നയം അംഗീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഹെലി ടൂറിസ നയം അംഗീകരിച്ചു .തീരുമാനം മന്ത്രിസഭ യോഗത്തിൽ.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ചതാണ് ഹെലിടൂറിസം പദ്ധതി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനും ഹെലിടൂറിസം പദ്ധതി സഹായിക്കും.
കേരളത്തെ അനുഭവിച്ചറിയുവാൻ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാൻ ഈ പദ്ധതി മൂലം സാധിക്കും. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൽ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാൻ ഈ പദ്ധതി അവസരമൊരുക്കും.
കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി ലക്‌ഷ്യം. 2023 ഡിസംബർ 30 നു പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കമിടുന്നത് നെടുമ്പാശേരി സിയാലിലാണ്.