72 കാരനെ മുൻ കാമുകിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി

0

 

മുംബൈ: റായ്‌ഗഡ് ജില്ലയിലെ ശ്രീവർദ്ധനിൽ തനിച്ചുതാമസിക്കുന്ന 72 കാരനെ മുൻ കാമുകിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന രാംദാസ് ഗോവിന്ദ് ഖൈരെയെയാണ് അർച്ചന സാൽവെ (36), ഭർത്താവ് ഹർഷൽ അങ്കുഷ് (33) എന്നിവർ ച്ചേർന്നുകൊലപ്പെടുത്തിയതെന്ന് റായ്ഗഡ് പോലീസ് അറിയിച്ചു.

2024 ജൂണിൽ അങ്കുഷിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് സാൽവെ ഒരു വർഷത്തിലേറെ ഖൈറിനൊപ്പം താമസിച്ചിരുന്നു.ഡിസംബർ 1 ന്, മുംബൈയിൽ താമസിക്കുന്ന ഖൈറിൻ്റെ മക്കൾ പിതാവുമായി ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ അയൽവാസിയെ വിവരമറിയിച്ചു . തുടർന്ന് അയൽവാസി
പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തുറന്നപ്പോൾ, വൃദ്ധനെ നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. പുറത്തുനിന്ന് പൂട്ടിയതിനാൽ അപകട മരണമാണെന്ന് ആദ്യം കരുതിയ പോലീസ് കൂടുതൽ അന്വേഷിച്ചപ്പോൾ കൊലപാതകമാണെന്ന് തെളിഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ട അർച്ചന സാൽവെ ഖൈറിനെ പരിചയപ്പെട്ടത് കവിത എന്ന മറ്റൊരു സ്ത്രീ മുഖേനയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം ഒന്നരവർഷമായി ഖൈറുമായി അർച്ചനയ്ക്കു ബന്ധമുണ്ട് .ഇതുവഴി ഇയാളിൽ നിന്ന് സ്വർണ്ണവും പണവും സമ്പാദിച്ചു.അർച്ചന വരാതായപ്പോൾ താൻ നൽകിയ പണവും ആഭരണങ്ങളും തിരികെ നൽകണമെന്ന് ഖൈർ ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ ബന്ധം വഷളായി.

” യുവതി അടുത്തിടെ രണ്ടാം പ്രതിയെ വിവാഹം കഴിച്ചിരുന്നു.ഖൈർ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി അറിഞ്ഞതിനെ തുടർന്നാണ് ഇരുവരും കൊലപാതക പദ്ധതി തയ്യാറാക്കിയത്,” റായ്ഗഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് അഭിജിത് ശിവ്താരെ പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, നവംബർ 11 ന്, ഒരാഴ്ചത്തെ താമസത്തിനായി അങ്കുഷ് ,സാൽവെയെ ഖൈറിൻ്റെ വസതിയിൽ കൊണ്ടുവന്നു . നവംബർ 18-ന് അങ്കുഷ് തനിച്ച്‌ മുംബൈയിലേയ്ക്ക് മടങ്ങി, അവരുടെ പദ്ധതി നടപ്പിലാക്കാനുള്ള അവസരത്തിനായി കാത്തിരുന്നു. നവംബർ 29 ന്, അർച്ചന ഗോവിന്ദ് ഖൈറിന് കീടനാശിനി കലർത്തിയ ഭക്ഷണം നൽകിയതിനു ശേഷം അങ്കുഷിനെ വിളിച്ചു വരുത്തുകയായിരുന്നു. അബോധാവസ്ഥയിലായ ഖൈറിനെ ആദ്യം തലയിൽ ഭാരമുള്ള വസ്തു കൊണ്ട് ഇ ടിക്കുകയും പിന്നീട് തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.തുടർന്ന് ഇരുവരും വീട് കൊള്ളയടിച്ച് വീട് പൂട്ടി രക്ഷപ്പെടുകയും ചെയ്തു.,.

ചെമ്പൂരിലെ വസതിയിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 103(1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഖൈറിന് ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്, എല്ലാവരും മുംബൈയിലാണ് താമസിക്കുന്നത്.പ്രതി അർച്ചന സാൽവേയുടെ മൂന്നാമത്തെ ഭർത്താവാണ് അങ്കുഷ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *