വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, 25 പവന്‍ മോഷ്ടിച്ച്
ശാസ്താംകോട്ട: വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, പോയത് 25 പവന്‍, പിന്നാലെ ഓടിയ ആളെ തലക്കടിച്ചു വീഴ്ത്തി. ശൂരനാട് ഇഞ്ചക്കാട് കക്കാക്കുന്ന്പുറങ്ങാട്ടുവിള തെക്കതില്‍ ബാബുക്കുട്ടകുറുപ്പിന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ആനയടി ഉല്‍സവത്തിന് പോയി വന്നപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. മുറികളില്‍ മുളകുപൊടി വിതറിയ നിലയില്‍ കണ്ട് നോക്കിയപ്പോള്‍ എല്ലാ മുറിയും അലമാരയും കുത്തിപ്പൊളിച്ചതായി കണ്ടു. പിന്നിലെ വാതിലും ഗ്രില്ലും പാരവച്ച് പൊളിച്ച നിലയിലായിരുന്നു. പിന്നിലെ പറമ്പിലൂടെ ആരോ ഓടുന്നത് കണ്ട് പിന്തുടര്‍ന്ന ബന്ധു ശ്രീനാഥിനെ മൂന്നുപേര്‍ തലക്കടിച്ചു വീഴ്ത്തിയതായി പറയുന്നു. വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായതായി കണ്ടത്. പൊലീസില്‍ പരാതി നല്‍കി.