ബ്രിക്സ് രാജ്യങ്ങൾ ഡോളർ കറൻസിയായി ഇറക്കിയാൽ 100% തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്

0

“We require a commitment from these Countries that they will neither create a new BRICS Currency, nor back any other Currency to replace the mighty U.S. Dollar or, they will face 100% Tariffs and should expect to say goodbye to selling into the wonderful U.S. Economy,” Trump warned.

ന്യുയോർക്ക് :അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിന് പകരം മറ്റ് കറൻസികളെ ആശ്രയിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്‌സ് കൂട്ടായ്‌മയിലെ മറ്റ് പ്രധാന രാജ്യങ്ങളായ റഷ്യ, ചൈന എന്നിവയ്ക്ക് ഉൾപ്പെടെയാണ് ജനുവരിയിൽ സ്ഥാനാരോഹണം നടത്താൻ ഒരുങ്ങുന്ന ട്രംപ് ഭീഷണി ഉയർത്തുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അതിൻ്റെ അംഗരാജ്യങ്ങളിൽ ചിലത്, പ്രത്യേകിച്ച് റഷ്യയും ചൈനയും, യുഎസ് ഡോളറിന് ബദൽ അല്ലെങ്കിൽ സ്വന്തം ബ്രിക്സ് കറൻസി സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട് . ഇന്ത്യ ഇതുവരെ ഈ നീക്കത്തിൻ്റെ ഭാഗമായിട്ടില്ല.
നൂറ് ശതമാനം നികുതി എന്ന ഭീഷണിയാണ് ബ്രിക്‌സ് രാജ്യങ്ങൾക്ക് മുന്നിൽ ട്രംപ് ഉയർത്തുന്നത്. ഡോളറിൽ നിന്ന് ബ്രിക്‌സ് കൂട്ടായ്‌മ വഴുതി മാറുന്നത് വെറുതെ നോക്കി നിൽക്കില്ലെന്ന സൂചനയാണ് ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നത്. കൂടാതെ ട്രംപിന്റെ വരവ് പുതിയൊരു വാണിജ്യ യുദ്ധത്തിന് കൂടി വഴിയൊരുക്കുമോ എന്ന ചോദ്യവും പുതിയ ഭീഷണി നൽകുന്നുണ്ട്.

“ഞങ്ങൾ നോക്കിനിൽക്കെ ബ്രിക്‌സ് രാജ്യങ്ങൾ ഡോളറിൽ നിന്ന് മാറാൻ ശ്രമിക്കുന്നുവെന്ന ആശയം അവസാനിച്ചു,” നിയുക്ത പ്രസിഡൻ്റ് തൻ്റെ ഉടമസ്ഥതയിലുള്ള ഒരു പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിൽ പറഞ്ഞു.

“ഈ രാജ്യങ്ങളിൽ നിന്ന് ഞങ്ങൾ ഒരു പ്രതിബദ്ധത ആവശ്യപ്പെടുന്നു, അവർ ഒരു പുതിയ BRICS കറൻസി സൃഷ്ടിക്കുകയോ അല്ലെങ്കിൽ ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസി തിരികെ നൽകുകയോ ചെയ്യില്ല, അല്ലെങ്കിൽ, അവർ 100% തീരുവ (താരിഫുകൾ) നൽകേണ്ടിവരും. അതിശയകരമായ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് വിൽക്കുന്നതിൽ നിന്ന് വിടപറയുമെന്ന് പ്രതീക്ഷിക്കണം. ,” ട്രംപ് മുന്നറിയിപ്പ് നൽകി.

ഇന്ത്യ, ചൈന, റഷ്യ എന്നീ ലോക ശക്തികൾക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളും ബ്രിക്‌സിൽ അംഗമാണ്. ഇതിന് പുറമേ ഈജിപ്‌ത്‌, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങൾക്കും അടുത്തിടെ ബ്രിക്‌സിൽ അംഗത്വം നൽകിയിരുന്നു. ഈ മുഴുവൻ രാജ്യങ്ങൾക്കും മേൽ യുഎസ് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്.

അതേസമയം, ഇന്ത്യ ഡോളർ ഉപേക്ഷിക്കാനുള്ള നീക്കത്തിന് എതിരാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയുടെ വിദേശ നയത്തിന്റെയോ, വ്യാപാര രീതികളുടെയോ ഭാഗമല്ലെന്ന് മന്ത്രി എസ് ജയശങ്കർ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യ കക്ഷികൾ ബദൽ ആവശ്യപ്പെടുമ്പോൾ മറ്റ് വഴികൾ തേടുമെന്നുമാണ് ഇന്ത്യ അറിയിച്ചത്.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *