മംഗലപുരത്തും അസ്വാരസ്യം ; CPMഏരിയ സമ്മേളനത്തില്‍ നിന്നും ഏരിയ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: മംഗലപുരം ഏരിയ സമ്മേളനത്തിനിടയിൽ ഏരിയ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്ക് ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ഇറങ്ങിപ്പോയത്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിർത്തതാണ് പ്രതിഷേധത്തിന് കാരണം. എം.ജലീലിനെ മംഗലപുരത്തെ പുതിയ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
മധു മുല്ലശേരി സി.പി.എം വിട്ടേക്കുമെന്നാണ് സൂചന. “പാര്‍ട്ടി വിടും , CPMലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കും. നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സന്തോഷിച്ചയാളാണ് വി.ജോയി. അയാൾ ജില്ലാ സെക്രട്ടറിയായശേഷം വിഭാഗീയതകൂടി” മധു മാധ്യമങ്ങളോട് പറഞ്ഞു.