അമിത്ഷായുടെ മകൻ ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റു
മുംബൈ : മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ , അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ഇന്ന് (ഡിസംബർ 1) ഔദ്യോഗികമായി ചുമതലയേറ്റു. 2019 മുതൽ ഇന്ത്യൻ ക്രിക്കറ്റിനെ ആഗോളതലത്തിൽ ഒരു ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് . കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയായ ജയ് ഷാ.
ക്രിക്കറ്റിൻ്റെ വളർച്ച വിപുലപ്പെടുത്തുക എന്നത് ഷായുടെ ഏറ്റവും മുൻഗണനയുള്ളതായിരിക്കുമെങ്കിലും, അദ്ദേഹത്തിൻ്റെ ആദ്യത്തെ ഉദ്യമം ,നടന്നുകൊണ്ടിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 മത്സരം കുറ്റമറ്റതാക്കുക എന്നതായിരിക്കും.
“ഐസിസി ചെയർ പദവി ഏറ്റെടുക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഐസിസി ഡയറക്ടർമാരുടെയും അംഗ ബോർഡുകളുടെയും പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദിയുണ്ട്,” ഷാ പ്രസ്താവനയിൽ പറഞ്ഞു.
” ഇന്ത്യൻ ക്രിക്കറ്റിൽ വനിതാടീമിൻ്റെ വളർച്ച ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയുള്ള ഒരു നിർണായക ഘട്ടത്തിലാണ് ഞങ്ങൾ. ആഗോളതലത്തിൽ ക്രിക്കറ്റിന് വലിയ സാധ്യതകളുണ്ട്, ഈ അവസരങ്ങൾ മുതലെടുക്കാൻ ഐസിസി ടീമുമായും അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കായികരംഗത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം “ഷാ കൂട്ടിച്ചേർത്തു.
2009-ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനിലൂടെ തൻ്റെ യാത്ര ആരംഭിച്ച ജയ് ഷാ, കായികരംഗത്തെ വികസനത്തിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് . ജിസിഎയിൽ ജോലി ചെയ്തിരുന്ന കാലത്ത്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൻ്റെ നവീകരണത്തിന് മേൽനോട്ടം വഹിച്ചു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റായും ഐസിസിയുടെ സാമ്പത്തിക വാണിജ്യ കാര്യ സമിതിയുടെ ചെയർമാനായും അഭിനന്ദനാനാർഹമായ രീതിയിൽ ജയ് ഷാ സേവനം ചെയ്തിട്ടുണ്ട്.