കോട്ടയം ഞങ്ങൾ ഇങ്ങ് എടുക്കുവാ: കെ.സുധാകരൻ
കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്തേക്കുമെന്നു സൂചന നൽകി കെപിസിസിഅധ്യക്ഷൻ കെ.സുധാകരന്‍. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചത്. എല്ലാവർക്കും സ്വീകാര്യനായ നൂറു ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടുനൽകിയാൽ കേരള കോൺഗ്രസിനു നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കും. രണ്ടു പദവിയും ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മൽസരിക്കുന്നില്ലെന്നു നേരത്തെ പറഞ്ഞത്. 20 സീറ്റ് നേടാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും സുധാകരന്‍ പറഞ്ഞു.