ടി.കെ.മുരളീധരൻ്റെ ചിത്രപ്രദർശനം ഇന്നു മുതൽ ഡിസം 9 വരെ
മുംബൈ :അറിയപ്പെടുന്ന ചിത്രകാരനും കവിയുമായ ടികെ മുരളീധരൻ്റെ ചിത്ര പ്രദർശനം, ‘”NEXT STATION GHATKOPAR ” ഡിസംബർ 3 മുതൽ 9 വരെ മുംബൈ ‘ജഹാംഗീർ ആർട്ട് ഗ്യാലറി’യിൽ നടക്കും.ജഹാംഗീറിൽ മുരളീധരൻ്റെ നാലാമത്തെ സോളോ പ്രദർശനമാണിത്. ഇന്ന്.ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പ്രദർശനം ആരംഭിക്കും.
മഹാനഗരക്കാഴ്ച്ചകളിൽ നിന്ന് വരകളും വരികളും കണ്ടെത്തുന്ന, മുംബൈയെ വരയ്ക്കാനുള്ള വലിയൊരു ക്യാൻവാസായി ഉപയോഗപ്പെടുത്തുന്ന കലാകാരനാണ് മുരളീധരൻ. അമൂർത്തമായ വർണ്ണ സങ്കലനങ്ങളിലൂടെ ക്യാൻവാസുകളിൽ ബ്രഷ് കൊണ്ട് നഗരത്തിൻ്റെ കവിതയെഴുതുന്ന ചിത്രകാരൻ .മുംബൈയുടെ സ്‌പന്ദനമായ റെയിൽ പാളങ്ങളും ലോക്കൽ ട്രെയിനുകളും ചാലുകളും കെട്ടിട സമുച്ചയങ്ങളും ഇവയ്ക്കിടയിലെ മനുഷ്യരും യാന്ത്രികതയുടെ വിഹ്വലതകളും സ്വപ്നങ്ങളുമൊക്കെയാണ് എന്നും അദ്ദേഹത്തിന് വരയ്ക്കാനും എഴുതാനുമുള്ള ടൂളുകൾ .
മുംബൈയോടൊപ്പം കേരളത്തിലും മുരളീധരൻ്റെ ചിത്രപ്രദർശനം നടന്നിട്ടുണ്ട്.
കവിതാ സമാഹാരങ്ങൾ : നേത്രാവതി (2015 )അഴൽനദികൾ (2015 )
എല്ലാ കലാസ്വാദകരേയും ചിത്ര പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുരളീധരൻ അറിയിച്ചു.( phone: 9821182560)