പിണറായിയുടെ നവകേരളയാത്ര കേരളത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമം : അരിതാ ബാബു
കരുനാഗപ്പള്ളി . സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കേരളത്തെ തള്ളി വിട്ടത് പിണറായി സർക്കാരാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അരിതാ ബാബു.യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ അരിയുടെയും അവശ്യഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പ് വരുത്താൻ കഴിയാത്ത പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ കരുനാഗപ്പള്ളി സപ്ലൈക്കോ ഓഫിസിന് മുൻപിൽ കഞ്ഞി വെച്ചു നടത്തിയ പ്രതിഷേധധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ.