ശബരിമലയിൽ വൻ തിരക്ക്, തീർത്ഥാടകർ സമയം പാലിക്കണമെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കു കൂടുന്നു. ഇന്ന് രാവിലെ ആദ്യ നാലുമണിക്കൂറിൽ 24592 പേരാണ് ദർശനം നടത്തിയത്. ഇന്നലെ ആകെ എത്തിയത് 80984 തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ദേവസ്വം ബോർഡ്. നിലവിൽ ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദർശനത്തിന് എത്തുന്നത്. ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.