തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു: കെ. സി.വേണുഗോപാൽ

0

 

ന്യുഡൽഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പരാജയപ്പെട്ടു എന്നും.തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പോൾ ചെയ്‌ത വോട്ടിന്റെ കണക്കുകൾ നൽകുന്നതിലും വോട്ടെണ്ണൽ ദിനത്തിലെ ഇടപെടലുകളിലും ഇത് പ്രതിഫലിച്ചിട്ടുണ്ട് എന്നും കോൺഗ്രസ്സിൻ്റെ ദേശീയ നേതാവും സംഘടനാ ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ക്യാമ്പെയ്‌ൻ ആരംഭിക്കാൻ ഇന്ന് നടന്ന കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത പൂർണ്ണമായും തകർന്നു. ഇലക്‌ട്രോണിക് മെഷീനുമായും വോട്ടർ പട്ടികയുമായും ബന്ധപ്പെട്ട് സാങ്കേതിക വിദഗ്‌ദരെ മഹാരാഷ്‌ട്രയിൽ നിയമിച്ചിട്ടുണ്ട്പി എന്നും അദ്ദേഹം പറഞ്ഞു.
” സിസികളോടും മത്സരിച്ച സ്ഥാനാർത്ഥികളോടും ബൂത്ത് തലത്തിലുള്ള വിശദമായ അവലോകനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ് മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് മാത്രമല്ല, നിതിൻ ഗഢ്കരിയും നരേന്ദ്ര മോദിയും ഇക്കാര്യം മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട് ” അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സംഘടനാപരമായ ദുർബലതകൾ പരിഹരിക്കാനുള്ള വർഷമാണ് 2025. പിസിസികളുടെ പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഡൽഹിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വേണുഗോപാൽ പറഞ്ഞു .
അഞ്ചര മണിക്കൂറോളം നീണ്ടുനിന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *