AIKMCC മുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു
മുംബൈ: AIKMCC മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു.
അനം ഇൻറർനാഷണൽ ഹോട്ടലിൽ വെച്ച് ചേർന്ന പ്രവർത്തകസമിതി യോഗം AIKMCC മഹാരാഷ്ട്ര പ്രസിഡൻറ് അസീസ് മാണിയൂർ ഉദ്ഘാടനം ചെയ്തു.
മുംബൈ ഡിസ്ട്രിക്ട് പ്രസിഡണ്ട് കണ്ണിൽ പോയില് അബൂബക്കർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ സ്വാഗതം പറഞ്ഞു.AIKMCC മഹാരാഷ്ട്ര വൈസ് പ്രസിഡണ്ട് മസൂദ് മാണിക്കോത്ത്,മുംബൈ ഡിസ്റ്റിക് ട്രഷറർ PKC ഉമ്മർ,M.R.സുബൈർ, A.അബ്ബാസ്, കമറുദ്ദീൻ, ഹമീദ് ബന്തിയോട്, നൗഷാദ്, സലീം വെൽwisher, കുഞ്ഞബ്ദുള്ള നാഗപട, നൗഫൽ ഇല്ലിക്ക, അബ്ദുള്ള ടി കെ, ഷംസിയ ഹനീഫ, ഉമ്മർ ഹാജി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
2025 ജനുവരി അവസാനം മത്സരം സംഘടിപ്പിക്കുന്നതിന് വേണ്ടി മസൂദ് മാണിക്കോത്ത്, കണ്ണിപ്പൊയിൽ അബൂബക്കർ,PKC ഉമ്മർ, ഷംനാസ് പോക്കർ, അബ്ബാസ് മാർക്കറ്റ് തുടങ്ങിയവരെ കമ്മിറ്റി അധികാരപ്പെടുത്തി.
ദാദർ ,ധാരാവി ,കൊളാബ എന്ന ഏരിയ കമ്മിറ്റികൾ ജനുവരിക്ക് മുമ്പ് തന്നെ പുനഃസംഘടിപ്പിക്കാൻ യോഗം ആവശ്യപ്പെട്ടു. ഡിസംബർ1 മുതൽ ജനുവരി 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആയി മുഴുവൻ അംഗങ്ങളെയും ചേർക്കുവാൻ തീരുമാനിച്ചു സെക്രട്ടറി അബ്ബാസ് മാർക്കറ്റ് നന്ദി പറഞ്ഞു.