നാലാം ദിനവും പ്രക്ഷുബ്ധമായി പാർലമെന്റ്: ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

0

ന്യൂഡൽഹി : വിവിധ വിഷയങ്ങളുന്നയിച്ച് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിയുകയും ചെയ്തു. അദാനി കോഴ, മണിപ്പൂർ -സംഭാൽ സംഘർഷം, ഡൽഹിയിലെ ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.

സഭയിൽ പ്രതിപക്ഷ ബഹളം വെച്ചതിനെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഗൗതം അദാനിയുടെ വിഷയവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ സാധിക്കാതെ പാർലമെന്റ് സ്തംഭിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ഡൽഹിയിലെ ക്രമസമാധാന നില, മണിപ്പൂർ സംഭാല്‍ സംഘർഷം എന്നീ വിഷയങ്ങളിൽ നോട്ടീസ് നൽകിയത് തള്ളിയതോടെയാണ് ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം ആരംഭിച്ചത്.

വിവാദ വിഷയങ്ങൾ രാജ്യസഭയിലും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭാധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളിയതോടെ സഭയിൽ പ്രതിപക്ഷം ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇതിനെയും രൂക്ഷമായി വിമർശിക്കുകയാണ് സഭാധ്യക്ഷൻ ചെയ്തത്. പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്ന് സാഹചര്യത്തിൽ രാജ്യസഭാ ഇന്നത്തേക്ക് പിരിയുകയും ലോക്സഭാ വീണ്ടും ചേരുകയും ചെയ്തെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ ഇരുസഭകളും പിരിയുകയായിരുന്നു.

തൃണമൂൽ കോൺഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ പാർട്ടികൾ അദാനി വിഷയത്തിൽ തുടർച്ചയായി പാർലമെന്റ് തടസ്സപ്പെടുത്തുന്നതിൽ വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ മൗനം വെടിയും വരെ പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *