നവോദയായുടെ ‘ദീപാവലി സ്നേഹ മിലൻ -കുടുംബ സംഗമം’ നവം.30 ,ഡിസം.1ന്

0
valsan thillankeri pune

 

പൂനെ : നവോദയാ പൂനെയുടെ ദീപാവലി സ്നേഹ മിലൻ – കുടുംബ സംഗമം, നവംബർ 30 -ഡിസംബർ 1 തീയതികളിൽ ആഘോഷിക്കും. നവംബർ 30, ശനിയാഴ്ച്ച സ്വാർഗേറ്റിലെ ഗണേഷ് കലാ ക്രീഡ മന്ദിറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായി ഹിന്ദു ഐക്യ മുന്നണിയുടെ കേരള വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി പങ്കെടുക്കും.
വൈകുന്നേരം നാലരയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാമകൃഷ്ണൻ രാമൻ്റെ അധ്യക്ഷത വഹിക്കും.

ഡിസംബർ ഒന്നിന് വൈകീട്ട് നാലരയ്ക്ക്, നിഗ് ഡി യിലെ ‘ദത്തോപാന്ദ് മഹസ്‌കർ ഭവനി’ൽ ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ബിജു ഗോപിയുടെ അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ പ്രാദേശിക മലയാളി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ശ്രീരാഗത്തിൻ്റെ ഓർക്കസ്ട്രയും, തുടർന്ന് അത്താഴവും ഉണ്ടായിരിക്കുമെന്ന് നവോദയാ പ്രസിഡൻ്റ് ഡോ.ബിജു പിള്ള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 98508 08577 / 99229 24994

 c9bd53b0 7e40 4fe8 8e18 b009b1339827

Spread the love

Leave a Reply

Your email address will not be published. Required fields are marked *