മഹാരാഷ്‌ട്രാ മുഖ്യമന്ത്രി: ഔദ്യോഗിക പ്രഖ്യാപനം ബിജെപി യോഗത്തിന് ശേഷം
ബിജെപി ആഭ്യന്തര മന്ത്രിസ്ഥാനം നിലനിർത്തും, അജിത് പവാറിന് ധനവകുപ്പ്, ഷിൻഡേ സേനയ്ക്ക് നഗരവികസനവും പൊതുമരാമത്ത് വകുപ്പും…
മുംബൈ: മുംബൈയിൽ നടക്കുന്ന ബിജെപി യോഗത്തിന് ശേഷം ഒന്നോ രണ്ടോ ദിവസത്തിനകം മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകും. മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സ്ഥാനമൊഴിയുന്ന ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഇന്നലെ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, എൻസിപിയുടെ അംഗീകാരത്തോടെ ഫഡ്‌നാവിസിന് ആ സ്ഥാനത്തേക്ക് ഏതാണ്ട് അനുമതി ലഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു.
യോഗത്തിൽ മഹായുതി സഖ്യ നേതാക്കൾ കാബിനറ്റ് പദവികളും സത്യപ്രതിജ്ഞാ ചടങ്ങുകളും ചർച്ച ചെയ്തു. മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും ബിജെപി നിലനിർത്തുമെന്നും അജിത് പവാറിന് ധനവകുപ്പും ,ശിവസേനയ്ക്ക് നഗരവികസനവും പൊതുമരാമത്ത് വകുപ്പും ലഭിച്ചേക്കുമെന്നും മഹായുതി വൃത്തങ്ങൾ സൂചിപ്പിച്ചു.
അതിനിടയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം സഖ്യം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേന- (യുബിടി) കോൺഗ്രസ് പാർട്ടികളിൽ പുകഉയരുന്നു ണ്ട്. . കേന്ദ്ര പാർട്ടി നേതൃത്വത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ ഊന്നിപ്പറയുമ്പോൾ എൻസിപി (എസ്പി) നേതാക്കൾ വിഷയത്തിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്.