പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച :ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

0

 

മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ വഴിത്തിരിവ് . വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അർജ്ജുനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്.

2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ നേരത്തെ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ് വിവരം. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കൊ​ല​പാ​ത​ക​​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് പാ​റ​ക്കെ​ട്ട് പാ​റ​ക്കെ​ട്ട് വീ​ട്ടി​ൽ വി​പി​ൻ (36),കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി അ​ടി​വാ​രം ആ​ലം​പ​ടി ശി​ഹാ​ബു​ദ്ദീ​ൻ (28),അ​ടി​വാ​രം പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (27), ക​ണ്ണൂ​ർ പി​ണ​റാ​യി എ​രു​വെ​ട്ടി​യി​ലെ കി​ഴ​ക്കേ​പ​റ​മ്പ​ത്ത് അ​ന​ന്തു (28), തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടി​യാ​ട്ടി​ൽ സ​ലീ​ഷ് (35), കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ട്ട​ത്ത് മി​ഥു​ൻ എ​ന്ന അ​പ്പു (37), പാ​ട്ടു​ര​ക്ക​ൽ കു​റി​യേ​ട​ത്ത് മ​ന​യി​ൽ അ​ർ​ജു​ൻ കെ. ​നാ​രാ​യ​ൺ (28),പീ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ആ​ല​പ്പാ​റ പ​യ്യം​കോ​ട്ട​ൽ സ​തീ​ഷ് (46), ക​ണ്ണ​റ കു​ഞ്ഞി​ക്കാ​വി​ൽ ലി​സ​ൺ സാം (31) ​എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ, തൃ​ശൂ​ർ, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെനേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മോഷണം ആസൂത്രണം ചെയ്‌തത്‌ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ്.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *