ദോഹയിൽ നിന്നും ‘ഇവ’ എത്തി ; വിദേശത്ത് നിന്ന് വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ വളർത്തു മൃഗം
എറണാകുളം: വിദേശത്തുനിന്ന് വിമാനമാർഗ്ഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ വളർത്തു മൃഗമെത്തി. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് എയർ ഇന്ത്യ വിമാനത്തിൽ ‘ഇവ’ എന്ന പൂച്ചകുട്ടി എത്തിയത്.കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതി നല്‍കുന്ന ‘ക്വാറന്‍റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ‘സേവനം തുടങ്ങിയത് ഒക്ടോബര്‍ 10നാണ്.
നേരത്തേ ഇതുപോലുള്ള വളർത്തു മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വിദേശത്ത് നിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതി നല്‍കുന്ന ക്വാറന്‍റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം തുടങ്ങിയത്. ഒക്ടോബര്‍ 10നാണ് ഈ സേവനം ആരംഭിച്ചത്. ഇത് വഴി ആദ്യമായി കേരളത്തിലെത്തുന്ന ‘പെറ്റ് ‘ ആണ് തൃശൂർ സ്വദേശിയായ രാമചന്ദ്രൻ നായരുടെ ‘ഇവ’ .
ഈവർഷം ജൂലൈയിലാണ് ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം സിയാലിൽ ആരംഭിച്ചത്.പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിൽ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയശേഷം കുടുംബം ‘ഇവ’യുമായി മടങ്ങി.