ഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി നീട്ടി
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ് ബോര്‍ഡിന് മുന്നിലുള്ള കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആലപ്പുഴ ഹൈദരീയ മസ്ജിദ് കമ്മിറ്റി ഉൾപ്പെട്ട ഒരു ഭൂമിവിഷയം ബോർഡിന് മുൻപാകെ ഇപ്പോഴും നിലനിൽക്കുകയാണ്. അവയിൽ ഇനിയും തീരുമാനമായിട്ടില്ല. ഇതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ബെഞ്ച് ബോർഡിന്റെ കാലാവധി നീട്ടിനൽകുകയായിരുന്നു.
മുനമ്പം അടക്കമുള്ള വഖഫ് കേസുകളിൽ സംസ്ഥാനത്ത് വിവാദം തുടരുമ്പോഴാണ് വഖഫ് ബോർഡിന് മുന്നിലുള്ള കേസുകളിൽ തീരുമാനമാകാത്തതിനാൽ ബോർഡിന് കാലാവധി നീട്ടിനൽകിയിരിക്കുന്നത്. വിഷയത്തിൽ വഖഫ് ബോർഡിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു