കേരളത്തിൽ അംഗീകാരമില്ലാത്ത 827 സ്‌കൂളുകൾ: നടപടിയെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്
മന്ത്രി കഴിഞ്ഞ മാസം നിയമസഭയിൽ അറിയിച്ചിരുന്നു.