ഡൽഹി- പ്രശാന്ത് വിഹാറിൽ വീണ്ടും സ്ഫോടനം!
ന്യുഡൽഹി: ഡൽഹി, രോഹിണിയിലെ പ്രശാന്ത് വിഹാറിൽ PVR തിയേറ്ററിനു സമീപം സ്ഫോടനം.പോലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, സിസിടിവി ക്യാമറയിൽ പതിഞ്ഞ സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിൻ്റെ ഒരു ഭാഗവും സമീപത്തെ കടകളുടെ ജനൽ ചില്ലുകൾക്കും സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ഏതാനും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .സ്‌ഫോടനത്തിൻ്റെ ശബ്‌ദം നൂറുകണക്കിനു മീറ്റർ അകലെ കേട്ടെന്ന് സ്ഥലവാസികൾ പറയുന്നു.പോലീസ് , മറ്റ് സുരക്ഷാ-അന്വേഷണ ഏജൻസികൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം, പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിൻ്റെ മതിലിനു സമീപം ശക്തമായ സ്ഫോടനം ഉണ്ടായത് നഗരത്തിലുടനീളം പരിഭ്രാന്തി പരത്തിയിരുന്നു.