ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഏര്‍പ്പെടുത്തിയ സല്യൂട്ട് കേരള 2024 പുരസ്കാരങ്ങൾ വിതരണം ചെയ്തു

0

കൊച്ചി: കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്‍റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്‍റെ അടിസ്ഥാനത്തില്‍ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ‘സല്യൂട്ട് കേരള 2024’ പുരസ്കാരങ്ങള്‍  വിതരണം ചെയ്തു.

ആജീവനാന്ത സംഭാവനയ്ക്കുള്ള  ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്കാരം ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനു മന്ത്രി സമ്മാനിച്ചു.  കേരളത്തിന്‍റെ വ്യവസായിക ഭൂപടത്തെ രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ ഒരു മികച്ച സംരംഭകത്വ സൗഹൃദമാക്കി വളര്‍ത്തുന്നതിനുമായ പരിശ്രമിച്ച ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രെെവറ്റ് ലിമിറ്റഡ്, ഗോകുലം ഗോപാലന്‍,  ഗോകുലം ഗ്രൂപ്പ്, വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വെയര്‍,  ഡോ. കെ വി ടോളിന്‍ ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ്,  കെ.മുരളീധരന്‍, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്, വി കെ റസാഖ്, വികെസി ഗ്രൂപ്പ്, ഷീല കൊച്ചൗസേപ്പ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രെെവറ്റ് ലിമിറ്റഡ്, പി കെ മായന്‍ മുഹമ്മദ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡ്, ഡോ. എ വി അനൂപ്, എ വി എ മെഡിമിക്സ് ഗ്രൂപ്പ് എന്നിവര്‍ക്ക്  ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട് പുരസ്കാരവും നല്‍കി. ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവരും ചടങ്ങില്‍  പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *