മലയാളോത്സവം (മീര-ഭയ്ന്തർ മേഖല )ഡിസംബർ 1 ന്
മുംബൈ; മലയാളഭാഷാപ്രചാരണ സംഘം- മീരാഭായ്ന്തർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളോത്സവം, ഡിസംബർ ഒന്നിന് ഞായറാഴ്ച്ച കാശ്മീര ബിഎംഎസ് സ്കൂളിൽ വെച്ച് നടക്കും.പരിപാടിയുടെ ഉദ്ഘാടനം, കേരള സംഗീത നാടക അക്കാദമി – കേരള ഫോക്ക് ലർഅക്കാദമി ഭരണസമതി അംഗവും സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവും പ്രശസ്ത വാദ്യ കലാകാരനുമായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ നിർവ്വഹിക്കും.
രാവിലെ 8.30 നു ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 5 മണിവരെ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് :9987853966,9969401804, 7977388696,9869007757