മഹാബലിപുരത്ത് കാറിടിച്ചു 5 സ്ത്രീകൾ മരിച്ചു
ചെന്നൈ: മഹാബലിപുരത്ത് നിയന്ത്രണം വിട്ടു വന്ന കാർ കയറി 5 സ്ത്രീകൾ തൽക്ഷണം മരിച്ചു.
പശുക്കളെ മേയ്ക്കുന്നതിനിടയിൽ റോഡരികിൽ വിശ്രമിക്കുകയായിരുന്നു ഇവർ .പാണ്ടിത്തമേട് സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്ദമ്മാൾ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
കാറോടിച്ചിരുന്ന ജോഷ്വാ എന്ന പത്തോമ്പതുകാരനേയും കൂട്ടുകാരനെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.രണ്ടുപേർ ഓടി രക്ഷപ്പെട്ടു .എല്ലാവരും കോളേജ് വിദ്യാർത്ഥികളാണ് . പിടിയിലായവർ മദ്യപിച്ചിരുന്നു എന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി.