ഭാരത് അരി സപ്ലെെകോയിലെ 24 രൂപയുടെ അരിയാണ് . തൃശ്ശൂർ ഇങ്ങെടുക്കാനുള്ള നീക്കമെന്ന് മന്ത്രി G.R അനിൽ.
തിരുവനന്തപുരം: ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 24 രൂപയ്ക്ക് സപ്ലെെകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റേഷൻ കടയിൽ ലഭിക്കുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് അരി എന്ന പേരിൽ വിതരണംചെയ്യുന്നത്. റേഷന്‍ കടയില്‍ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. മറിച്ച്, ചാക്കരി എന്ന് നാട്ടില്‍ പറയുന്ന അരിയാണ് നല്‍കുന്നത്. ഇതേ അരിയാണ് 24 രൂപയ്ക്ക് സപ്ലൈക്കോ വഴി നൽകുന്നത്. ഇതേ അരിയാണ് നാല് രൂപയ്ക്ക് റേഷന്‍ കടവഴി നീല കാര്‍ഡുകാര്‍ക്കും 10.90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്നതും, ജിആർ അനിൽ പറഞ്ഞു. നെടുമങ്ങാട് പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസിൻ്റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.