ഭരണഘടനാ വിരുദ്ധപരാമർശം :സർക്കാർ ഒളിച്ചുകളി നടത്തുന്നു.
തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധപരാമർശത്തിൽ സർക്കാറിന്റെ ഒളിച്ചുകളി തുടരുന്നു.ഹൈക്കോടതി നിർദ്ദേശിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇനിയും സർക്കാർ തീരുമാനമെടുത്തിട്ടില്ല.കോടതി ഉത്തരവ് വന്നു ഒരാഴ്ച കഴിഞ്ഞിട്ടും അന്യേഷണ സംഘം രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇന്നലെ, നവംബർ 26ന് രാജ്യമൊട്ടാകെ ഭരണഘടന ദിനം ആഘോഷിച്ചു.
കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചതാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.