ഞങ്ങൾ ഒന്നിച്ചുവന്നു അവൻ പോയി, ഞാനിനി ഇവിടെ ജോലി ചെയ്യുന്നില്ല
യു.എ.ഇ യിൽ 30 വർഷം ഒന്നിച്ചു ജോലി ചെയ്ത സുഹൃത്തുക്കൾ അതിൽ ഒരാൾ മരിച്ചപ്പോൾ മറ്റേയാൾ വിസ ക്യാൻസൽ ചെയ്തു സുഹൃത്തിന്റെ മൃതശരീരത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി.
ദുബൈ : കഴിഞ്ഞദിവസം യുഎഇയിൽ മരണപ്പെട്ടത് നാലു മലയാളികളാണ് ഇതിൽ ഒരാൾ വന്നിട്ട് 30 വർഷമായി. രണ്ടുപേർ ഒരുമിച്ച് വിമാനം കയറി 30 വർഷമായി രണ്ടുപേരും ഒരുമിച്ച് താമസിച്ചു. ഇതിൽ ഒരാൾ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന് പിന്നെ ഗൾഫ് രാജ്യത്ത് നിൽക്കാൻ തോന്നുന്നില്ല അദ്ദേഹം തന്റെ വിസ ക്യാൻസൽ ചെയ്തു മരണപ്പെട്ട സുഹൃത്തിന്റെ മൃതശരീരത്തോടൊപ്പം നാട്ടിലേക്ക് പോയി. ജാതിമത രാഷ്ട്രീയ ഭേദമന്യേ സൗഹൃദത്തിന്റെ വില എന്താണെന്ന് ആ സുഹൃത്ത് ഇന്നലെ കാട്ടിത്തന്നു. ഇരുവർക്കുമായി 3,2. എന്നിങ്ങനെ അഞ്ചു മക്കളാണുള്ളത്. മരണപ്പെട്ട സുഹൃത്തിന്റെ മക്കളെയും ചേർത്തു എനിക്കിനി അഞ്ചു മക്കളാണുള്ളത് യുഎഇയിലെ സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയോട് അദ്ദേഹം പറഞ്ഞു. സ്നേഹത്തിനും സാഹോദര്യത്തിനും ഒരമ്മയുടെ മക്കളായി പിറക്കണമെന്നില്ല, ഒരേ സമുദായത്തിൽ ജനിക്കണമെന്നില്ല, ഒരേ രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കണമെന്നില്ല, ശരീരത്തിന് ഒരു നിറം വേണമെന്നില്ല, 30 വർഷം ഒന്നിച്ചു കഴിഞ്ഞവരിൽ ഒരാൾ നഷ്ടപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ആൾക്ക് ഉണ്ടായ വേദന സ്വന്തം സഹോദരന് അപ്പുറത്തുള്ള ആരോ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ജോലിക്കായി വിദേശരാജ്യങ്ങളിൽ എത്തിച്ചേർന്നു കഴിഞ്ഞാൽ അവിടെ ജാതിയോ മതമോ നിറമോ രാഷ്ട്രീയമോ ഒന്നുമില്ല. അവിടെ എല്ലാവരും പ്രവാസി സഹോദരങ്ങൾ മാത്രം. മനുഷ്യത്വത്തിന്റെ സ്നേഹത്തിന്റെ ഉദാഹരണമാണ് ഇന്നലെ ദുബായിൽ കണ്ടത്