സംഗീതവേദി ഉദ്ഘാടനവും യുവസംഗമവും…
മാട്ടുംഗ: മുംബൈയിലെ സംഗീതത്തെ സ്നേഹിക്കുന്നവർക്കും പാട്ടുകാർക്കും ആലാപനത്തിന് വേദിയൊരുക്കാൻ ബോംബെ കേരളീയ സമാജം.
മാട്ടുംഗ ‘കേരള ഭവനം നവതി മെമ്മോറിയൽ ഹാളി’ൽ ഭാഷാ ഭേദമന്യെ സംഗീതജ്ഞർക്കും സംഗീതാസ്വാദകർക്കും പ്രേരണയും പ്രചോദനവുമായി ഒരുക്കുന്ന സംഗീതവേദി- പ്രതിമാസ സംഗീതാലാപന പരിപാടിയുടെ ഉദ്ഘാടനവും അവതരണവും 2024 ഡിസംബർ 1ഞായർ ,വൈകുന്നേരം 6 മണിക്ക് നടക്കും. തഥവസരത്തിൽ സമാജം യുവ അംഗങ്ങളുടെ സംഗമവും നടത്തുന്നു. അതോടൊപ്പം
സമാജവുമായി ബന്ധപ്പെടുന്നവരും അംഗങ്ങളും അടക്കം മുഴുവൻ യുവ സാമാജികരുടെയും വിവരശേഖരണവും പരിചയപ്പെടുത്തലും നടക്കും. സമാജം പ്രസിഡന്റ് ഡോ.രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ദ്വാരകാശ് ജെ .സാംഗ്‌വി ഇഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പിൽ ഡോ.ഹരിവസുദേവൻ്റെ വ്യക്തിത്വ വികസന പ്രഭാഷണവും ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക്:24012366/8369349828.