ADM നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി കുടുംബം

0

 

തിരുവനന്തപുരം: കണ്ണൂർ ADM നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി കുടുംബം .
കേസ് സിബിഐക്ക്‌ കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടും . നിലവിലുള്ള അന്വേഷണ സംഘത്തെ വിശ്വാസമില്ലാ എന്ന് നവീൻ ബാബുവിൻ്റെ ഭാര്യ കോടതിയെ അറിയിച്ചു.

ഇൻക്വസ്റ്റ് നടപടികളിൽ വീഴ്ച്ചയുണ്ടായി. ബന്ധുക്കൾ എത്തുന്നതിന് മുന്നേ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയതിൽ സംശയമുണ്ട്.അന്യേഷണ സംഘം CCTV ദൃശ്യങ്ങൾ ശേഖരിച്ചില്ല . യാത്രയയപ്പ് നടന്നതിനുശേഷം നവീൻ ബാബുവിനെ ആരൊക്കെ കണ്ടു എന്നതിലും പോലീസ് അന്വേഷണം നടത്തിയില്ല .തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായി. പ്രതിക്ക് കൃത്രിമ തെളിവുകളുണ്ടാക്കാൻ പോലീസ് സാഹചര്യമൊരുക്കി. കെട്ടിത്തൂക്കി കൊന്നതാണെന്ന് സംശയമുണ്ട് . പ്രതിക്ക് ഭരണതലത്തിൽ അടുത്ത ബന്ധമുണ്ട് . പ്രശാന്തിന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് – അതുകൊണ്ട് നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല എന്ന് നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *