1.55 % വോട്ട് ! MNSന് ചിഹ്നവും പദവിയും നഷ്ട്ടപ്പെടും.

0

മുംബൈ: കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 1.55 ശതമാനം വോട്ട് ലഭിച്ച രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാണ സേനയ്ക്ക് പാർട്ടി ചിഹ്നമായ റെയിൽവേ എഞ്ചിനും പ്രാദേശിക പാർട്ടിയുടെ പദവിയും നഷ്ടപ്പെടാൻ സാധ്യത.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് ലഭിച്ചത് കല്യാൺ റൂറലിൽ ഒരു സീറ്റു മാത്രമാണ്. സംസ്ഥാനത്ത് ഉടനീളം 101സ്ഥാനാർത്ഥികളായിരുന്നു പാർട്ടിക്കുണ്ടായിരുന്നത് . ഇതിൽ 75 സീറ്റിലെങ്കിലും സ്‌ഥാനാർത്ഥികൾക്ക് ലഭിച്ചത് പത്ത് ശതമാനത്തിൽ താഴെയും ചിലയിടങ്ങളിൽ 5 ശതമാനത്തിൽ താഴെയും വോട്ടുകളായിരുന്നു. വിജയിച്ചിരുന്ന രാജു രത്തൻ പാട്ടീലിന് ലഭിച്ചത് 49 %.
ഇത്തവണ അതിലും ദയനീയം.125 സ്‌ഥാനാർത്ഥികളുണ്ടായിരുന്നു. ആരും ജയിച്ചില്ല.
ശിവസേന സ്ഥാപകനായ അന്തരിച്ച ബാൽ ക്കറെയുടെ മരുമകനായ രാജ് താക്കറെ ഉദ്ധവ് താക്കറെയുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഹിന്ദുത്വവും പ്രാദേശികവാദവും പ്രത്യയശാസ്ത്രമാക്കികൊണ്ട് ‘മഹാരാഷ്ട്ര നവനിർമ്മാണ സേന ‘ രൂപീകരിക്കുന്നത്. തുടർന്ന് 2009 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചപ്പോൾ നേടിയത് 13 എംഎൽഎമാരേയാണ്. ഈ വിജയത്തിലൂടെ മാറാത്ത രാഷ്ട്രീയത്തിൽ എംഎൻഎസ് വലിയ മുന്നേറ്റം നടത്തുമെന്നും രാഷ്ട്രീയ സമവാക്യങ്ങൾ മാറുമെന്നൊക്കെ അന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തികൊണ്ടുള്ള ‘ പടവലങ്ങ’യുടെ വളർച്ചയാണ് പിന്നീട് നമ്മൾ കണ്ടത്.
2009ലെ 4.1 ശതമാനത്തിൽ നിന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎൻഎസിൻ്റെ വോട്ട് വിഹിതം 1.5 ശതമാനമായി കുറഞ്ഞു.2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 5.71% വോട്ട് വിഹിതം നേടിയപ്പോൾ അത് 2014 ൽ 3.15%, 2019 ൽ 2.25% എന്നിങ്ങനെ കുറഞ്ഞു വന്നു . ഈ വർഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും മത്സരിക്കാതെ ‘മഹായുതി’യെ (NDA ) പിന്തുണച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ച്‌ നിലംപരിശായി ! ഇനി നാളെ !!??

ഇത്തവണ എല്ലാ സീറ്റും നഷ്ടമായി എന്ന് മാത്രമല്ല രാജ് താക്കറെയുടെ മകൻ അമിതിൻ്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം നിരാശാജനകവുമാക്കി!,
ഇത്തവണ ഒരു സീറ്റ് പോലും നേടാത്തതിനാൽ എംഎൻഎസിന് പാർട്ടിയുടെ ചിഹ്നം അവകാശപ്പെടാനാകില്ലെന്ന് സംസ്ഥാന നിയമസഭയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അനന്ത് കൽസെ പറഞ്ഞു. ഇസിഐ സ്വതന്ത്രർക്ക് അനുവദിക്കുന്ന ചിഹ്നങ്ങളിൽ നിന്ന് ഇനി പാർട്ടി ചിഹ്നം തിരഞ്ഞെടുക്കണം.

“ഇസിഐ ചട്ടങ്ങൾ അനുസരിച്ച്, ഏത് പാർട്ടിക്കും ഒരു സീറ്റിൽ പൂജ്യമുണ്ടെങ്കിൽ കുറഞ്ഞത് എട്ട് ശതമാനവും രണ്ട് സീറ്റുണ്ടെങ്കിൽ ആറ് ശതമാനവും മൂന്ന് സീറ്റുണ്ടെങ്കിൽ മൂന്ന് ശതമാനവും വോട്ട് നേടണം. സീറ്റുകൾ, പാർട്ടി പദവിയും ചിഹ്നവും നിലനിർത്താൻ.” രാഷ്ട്രീയ നിരീക്ഷകയായ മൃണാളിനി നാനിവാഡേക്കർ പറയുന്നു.

അപ്പോൾ 125 സീറ്റിൽ മത്സരിച്ച്‌ 1.55 ശതമാനം വോട്ടു ലഭിച്ച എം.എൻ.എസ് ൻ്റെ അവസ്ഥയോ !!?ആരുടെയെങ്കിലും കൂടെ ചേർന്നു നിൽക്കാതെ ഇനി പാർട്ടിയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല .മാതൃസംഘടനയിൽ ലയിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. പക്ഷേ കേരളത്തിലെ ‘സന്ദീപ് വാര്യരെ’പ്പോലെ ചിലതൊക്കെ ഉപേക്ഷിച്ച്‌ വരേണ്ടിവരുമെന്ന് മാത്രം !

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *