അദാനി കോഴ വിവാദത്തിൽ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്.

0

 

ന്യുഡൽഹി: ആഗോളതലത്തിൽ കരാറുകൾ ഉറപ്പിക്കുന്നതിൽ മോദി അദാനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .അദാനി ഗ്രൂപ്പിൻ്റെ ആരോപണവിധേയമായ കൈക്കൂലി കേസ് ലോക്‌സഭയിൽ ഉന്നയിക്കുന്നതിൻ്റെ ഉദ്ദേശ്യം സഭയിൽ അസ്വാരസ്യം സൃഷ്ട്ടിക്കാനല്ല പകരം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് ഖാർഗെ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പാർലമെൻ്ററി പുരോഗതിയേക്കാൾ പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് മുൻഗണന നൽകുന്നുവെന്ന പ്രധാനമന്ത്രി മോദി യുടെ ആരോപണത്തിനു മറുപടിയായി, ആഗോളതലത്തിൽ കരാറുകൾ ഉറപ്പിക്കുന്നതിൽ മോദി അദാനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനം  ഖാർഗെ ഉന്നയിച്ചു.യുഎസ് കോടതിയുടെ കുറ്റപത്രം ഈ വിഷയത്തിലെ ചർച്ചകളുടെ അടിയന്തര പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിനെതിരായ അഴിമതി, കൈക്കൂലി, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയുടെ ഗുരുതരമായ ആരോപണങ്ങൾ വാർത്താ സമ്മേളനത്തിൽ  വിവരിച്ച  ഖാർഗെ , കൈക്കൂലി, തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യുഎസ് കോടതിയിൽ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപത്രം അതീവ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കി. . പൊതുപണം അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയുടെയും രാജ്യസഭയുടെയും ശ്രദ്ധയിൽ ഈ വിഷയങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ആവർത്തിച്ചു. ആഗോളതലത്തിൽ  സന്ദർശിക്കുന്നിടത്തെല്ലാം മോദി അദാനി ഗ്രൂപ്പിൻ്റെ കരാറുകൾ നൽകുന്നുന്നുണ്ടെന്നും  ജനാധിപത്യ പ്രക്രിയകളെ തുരങ്കം വയ്ക്കുന്നത് തടയാൻ ഇക്കാര്യങ്ങളിൽ നിർണായക ചർച്ചകൾ ആവശ്യമാണെന്നും ഖാർഗെ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *